വിജയവഴികളിലൂടെ പരാജിതരും...
വിജയവഴികളിലൂടെ പരാജിതരും... SSLC റിസൽട്ട് വന്നിരിക്കുന്നു, ഇനിയും പല പരീക്ഷകളുടേയും റിസൽട്ട് വരാനിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥ മാക്കിയ നമ്മുടെ കുട്ടികളെ അഭിനന്ദിക്കുന്നതിനോടൊപ്പം ഇതിൽ എല്ലാ വിഷയത്തിനും A+ or A grade നേടാൻ കഴിയാത്ത നമ്മുടെ കുട്ടികളോടും അവരുടെ രക്ഷകർത്താക്കളോടുമായി ഒരു സന്ദേശം. നിങ്ങൾ ഒരിക്കലും നിരാശപ്പെടരുത്. ഇന്ന് കാണുന്ന ഈ അഭിനന്ദന പ്രവാഹങ്ങൾക്കിടയിൽ പെട്ട് ഒരിക്കലും സ്വയം ഉൾവലിയരുത്. നിങ്ങൾക്ക് നേടാൻ ഇനിയുമേറെയുണ്ട്. ഒരു നല്ല ചിത്രകാരൻ കണക്കിന് A+ വാങ്ങണമെന്ന് നിർബന്ധമില്ല, ഒരു നല്ല സംഗീതജ്ഞൻ ഫിസിക്സിൽ അജയ്യനാവേണ്ടതില്ല, അതുപോലെ തന്നെ സച്ചിനും ഫുട്ബോൾ ഇതിഹാസം പെലെയും ഒന്നും ബയോളജിക്കും ഇഗ്ലീഷിനും റാങ്ക് നേടിയവർ അല്ല എന്ന സത്യം നാം ഓർക്കണം. എന്തിനേറെ പറയുന്നു പഠിക്കുവാനുള്ള ബുദ്ധിയില്ല എന്നു പറഞ്ഞു ക്ലാസിൽ നിന്നും പുറത്താക്കിയ ഒരു ചെറിയ ബാലനാണ് പിൽക്കാലത്ത് കണ്ടുപിടുത്തങ്ങളുടെ രാജാവും, ലോകത്തെ തന്നെ മാറ്റി മറച്ച കണ്ടുപിടുത്തങ്ങളിൽ ഒന്നായ ബൾബ് കണ്ടുപിടിച്ച തോമസ് ആൽവാ എഡിസൺ എന്ന പേരിൽ പ്രസിദ്ധനായി ...