ചാച്ചി....
ചാച്ചി കാളാംപുറം തറവാടിന്റെ വിളക്ക് അണഞ്ഞിട്ട് ഇന്നേക്ക് 3 വർഷം തികയുന്നു. അമ്മയുടെ ചേച്ചി ആയിരുന്നെങ്കിലും അമ്മയുടെ സ്ഥാനം തന്നെ ആയിരുന്നു, ചിലപ്പോഴൊക്കെ അതിനേക്കാൾ ഏറെ. സ്നേഹം എന്ന വാക്കിന് ത്യാഗം എന്നൊരു അർത്ഥം കൂടി ഉണ്ടെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച കർമ്മയോഗി. ബാല്യത്തിലെ കഷ്ടപ്പാടുകൾക്കിടയിൽ സ്വന്തം അനുജത്തിമാരേയും അനിയൻ മാരെയും വളർത്തി വലുതാക്കി കല്യാണം കഴിപ്പിച്ച് അവരുടെ മക്കളെ വരെ ( ഞാനുൾപ്പെടെ) വളർത്തി വലുതാക്കുന്നതിനിടയിൽ സ്വയം വിവാഹിതയാവാനും ജീവിക്കാനും മറന്നവൾ. ഒരാളുടെ മരണത്തെ വിലയിരുത്തപ്പെടുന്നത് അവരുടെ ജീവിതത്തിലുടെയാണ് എങ്കിൽ എറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ട ജീവിതം തന്നെയായിരുന്നു ചാച്ചിയുടേത്. അവരുടെ സ്നേഹം പങ്കുപറ്റാത്ത ഒരാളും ഞങ്ങളുടെ നാട്ടിലോ വീട്ടിലോ ഉണ്ടാവില്ല. സഹോദരി സഹോദരൻമാരുടെ മക്കളോടുള്ള ചാച്ചിയുടെ അടങ്ങാത്ത സ്നേഹത്തിന് എറ്റവും വലിയ ഉത്തരമാണ് വെള്ളൂരിലെ മോഹൻ ചേട്ടൻ. എന്റെ മോൻ എന്നേ ചാച്ചി പറഞ്ഞിട്ടുള്ളൂ. എപ്പോഴും ചാച്ചിയോട് ഇണങ്ങിയും പിണങ്ങിയും കഴിയുന്ന ശ്രീക്കുട്ടനും ഉണ്ണിയും അവരുടെ ഹൃദയം തന്നെയാണ് തിരിച്ചു കൊടുത്തത്. അലമുറയിട്ടു കരഞ്...