ഒരു ബൈക്ക് മോഷണ കഥ (BASED ON A TRUE STORY)
ഒരു ബൈക്ക് മോഷണ കഥ (BASED ON A TRUE STORY) എറണാകുളത്ത് നിന്ന് ത്രിശ്ശൂരിലേക്ക് ടെയിനിൽ ആണ് യാത്ര. പതിവുപോലെ ട്രെയിൻ വൈകിയത് കൊണ്ട് എങ്ങനെയെങ്കിലും ഒരു ഓട്ടോ പിടിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു ഞാൻ. കാരണം ഭക്ഷണം കഴിച്ചിട്ടില്ല, ഓഫീസ് കാന്റീൻ 8.45 ക്ലോസ് ചെയ്യും .8.50 ആണ് പഞ്ചിങ്ങ്. വൈകി എത്തുന്നതിനിന്നോട് വിമുഖത കാട്ടുന്ന മനസ്സായതുകൊണ്ട് ഷെയർ ഓട്ടോയ്ക്ക് കാത്തുനിൽക്കാറില്ല. അതു കൊണ്ട് തന്നെ ട്രെയിൻ പൂർണ്ണമായും നിർത്തുന്നതിന് മുൻപ് തന്നെ ചാടി ഇറങ്ങി PT ഉഷയെ മനസ്സിൽ ധ്യാനിച്ച് ഓടുകയാണ്. ലക്ഷ്യം ആദ്യം കാണുന്ന ഓട്ടോ പിടിക്കുക തന്നെ. ഒരു ഓട്ടോ കണ്ടു , അതിൽ കയറാൻ തുടങ്ങുന്നതിന് മുൻപ് ആണ് എന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേൾക്കുന്നത്. ആദ്യം ഭാര്യയാണെന്ന് ഓർത്ത് പിന്നിട് തിരിച്ചു വിളിക്കാം എന്നോർത്തു. വേറെ ഒന്നുമല്ല 100 രൂപക്ക് 3 ചുരിദാർ കിട്ടും എന്നു പറയാനായിരിക്കും ചിലപ്പോൾ അവൾ വിളിക്കുന്നത് അല്ലെങ്കിൽ അവളുടെ പഴ്സിലെ 25 പൈസ കാണാനില്ലെന്ന് പറയാൻ ആയിരിക്കും. പിന്നെ ഓർത്തു വല്ല അത്യാവശ്യക്കാരൻ ആണെങ്കിലോ , മനസ്സൊന്നു പതറി. വേഗം ഫോൺ എടുത്തു. അപ്പോൾ വിളിക്കുന്നത് ഒപ...