Happy Doctor's Day .... എതൊരാളും അമ്പലത്തിലോ പള്ളിയിലോ പോയി പ്രാർത്ഥിക്കുന്നതിനേക്കാൾ മനമുരുകി ഈശ്വരനെ വിളിക്കുന്നത് ഒരു ഹോസ്പിറ്റലിലെ ഓപറേഷൻ തിയറ്ററിനരികെ വെച്ചായിരിക്കും. അതു കൊണ്ട് തന്നെ ഒരു ഹോസ്പിറ്റൽ പലപ്പോഴും ദൈവ സാന്നിധ്യമുള്ള സ്ഥലം തന്നെയാണ്. ഒരു ഡോക്ടറിലൂടെ മാത്രമാണ് പലപ്പോഴും നാം ആ അദൃശ്യ ശക്തിയെ തിരിച്ചറിയുന്നത്. എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിൽ ഒന്നാണ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എന്നതിൽ യാതൊരു തർക്കവുമില്ല. മെഡിക്കൽ ട്രസ്റ്റിനെ എറ്റവും മികച്ചതായി തീർക്കുന്നതിൽ അവിടുത്തെ ഡോക്ടർമാർ വഹിക്കുന്ന പങ്കു ചെറുതല്ല. ഞാൻ വർഷങ്ങൾ ആയി ചികിൽസാ സംബന്ധമായി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ മാത്രം പോകുന്ന ഒരാൾ ആണ്. ചികിത്സ സംബന്ധമായ ആരുടെ അന്വേഷണത്തിനും ആദ്യം reffer ചെയ്യുന്നത് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാത്രമാണ്, അതിന് കാരണം അവിടുത്തെ മികച്ച ഡോക്ടർമാർ തന്നെയാണ്. മെഡിക്കൽ ട്രെസ്റ്റിലെ ഡോക്ടേഴ്സ് പേരു വിവര പട്ടികയിലെ അവസാനത്തെ പേരുള്ള ജൂനിയർ ഡോക്ടർ പോലും ഏറ്റവും മികച്ചതായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. അവരുടെ സേവന വൈദഗ്ധ്യ...