നന്ദി ജോയ്ആലുക്കാസ്.... നന്ദി ജോയ് സാർ

നന്ദി ജോയ്ആലുക്കാസ്.... നന്ദി ജോയ് സാർ

Joyalukkas Annual Day Celebration at Grand Hyatt, Cochin ( 9 July 2019)

ഒരു കലോത്സവത്തിന്റെ ലഹരിയിൽ ആയിരുന്നു ഞങ്ങൾ എല്ലാവരും. ലോകത്തിലെ തന്നെ ഏറ്റവും പ്രിയപെട്ട ജ്വല്ലറി ഗ്രൂപ്പ് ആയ ജോയ് ആലുക്കാസിന്റെ വാർഷിക ദിനാഘോഷമാണ് Grand Hyatt , Bolgatty യിൽ അത്യാഢംബരമായി നടത്തിയത്. സത്യത്തിൽ Joyalukkas Annual Day എന്നു പറയുന്നതിനേക്കാൾ ജോയ്ആലുക്കാസ് വർണ്ണോത്സവം എന്നു പറയാനാണ് ഞങ്ങൾക്കിഷ്ടം. വർണ്ണങ്ങൾ വാരി വിതറിയ യുവത്വത്തിന്റെ  ആഘോഷത്തിന്  തന്നെ ആയിരുന്നു ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹോട്ടൽ ശൃംഖലയായ Grand Hyatt ൽ തിരി തെളിഞ്ഞത്.  അവിടുത്തെ വ്യത്യസ്ഥങ്ങളായ രുചിവിഭവങ്ങൾ അണിനിരന്ന breakfast , Buffet Lunch, Cocktail Dinner തുടങ്ങിയവയെല്ലാം  പുതിയ അനുഭവങ്ങൾ തന്നെയാണ് സമ്മാനിച്ചത്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാ ജീവനക്കാർക്കും ഒരേ പോലെ പങ്കെടുക്കാൻ കഴിഞ്ഞു എന്നുള്ളത് ഈ ആഘോഷത്തിനെ കൂടുതൽ ഹൃദയസ്പർശിയാക്കി.

കേരളത്തിലെ മാത്രം 2000 ൽ അധികം  സ്റ്റാഫുകളുടെ പ്രതിഭാസംഗമം കൂടി ആയിരുന്നു അത്. എല്ലാ ബ്രാഞ്ചുകളും അവരുടേതായ രീതിയിൽ പ്രതിഭ തെളിയിക്കുന്ന കലാപ്രകടനങ്ങൾ തന്നെയാണ്  നടത്തിയത്. മിമിക്രിയും ആട്ടവും പാട്ടും ഒക്കെയായി എല്ലാ ബ്രാഞ്ചുകളും ഒരു ആഘോഷം തന്നെയാക്കി മാറ്റി ഈ വർണ്ണോത്സവത്തിനെ.  ഇന്ത്യ മുഴുവനുള്ള എല്ലാ ഷോപ്പുകൾക്കും അവധി കൊടുത്തപ്പോൾ തന്നെ ജോയ് സാർ തന്റെ നയം വ്യക്തമാക്കിയിരുന്നു. ഇത്രയും ഷോപ്പുകളുടെ ഒരു ദിവസത്തെ ഭീമമായ വരുമാനം പോലും വേണ്ട എന്നു വെച്ച് , Grand Hyatt പോലുള്ള ഒരു international convention centre ൽ  സ്വന്തം ജീവനക്കാരുടെ സന്തോഷത്തിന് വേണ്ടി മാത്രമായി ഒരു വലിയ കലാ-സ്നേഹ വിരുന്നൊരുക്കിയ ജോയ് ആലുക്കാസ് എന്ന വലിയ മനുഷ്യന്റെ  നന്മ കൂടിയാണ് നാം ഇവിടെ തിരിച്ചറിയപ്പെടേണ്ടത്. ആ കുടുംബത്തിലെ പേരകുട്ടികൾ ഉൾപ്പെടെ എല്ലാ അംഗങ്ങളും  അവരുടെ വിലപിടിച്ച സമയം നമ്മോടൊപ്പം ചിലവഴിക്കാൻ വേണ്ടി മാറ്റി വച്ചത് അവരുടെ എളിമയുടേയും നമ്മളോടുള്ള കരുതലിന്റെയും വേറിട്ട മുഖം തന്നെയാണ് വ്യക്തമാക്കുന്നത്. 

അമ്പലപ്പുഴക്കാരി കൂടിയായ സുനി എസ് നാഥ്  ( Secretary to Chairman) അവതരിപ്പിച്ച രുഗ്മണി സ്വയംവരം ഓട്ടൻതുളളലോടെ ആണ് കലാപരിപാടികൾ ആരംഭിച്ചത്. ക്ഷേത്രങ്ങളിൽ നിന്നു പോലും ഇന്ന്  അപ്രത്യക്ഷമായികൊണ്ടിക്കുന്ന ആ വിശ്വകലാരൂപത്തെ വളരെ മികച്ച രീതിയിൽ തനിമ നഷ്ടപ്പെടാതെ  തന്നെ ആ കലാകാരി കാണികളിൽ എത്തിച്ചു. അതിനു ശേഷവും വർണ്ണശഭളമായ പല പരിപാടികളും മാറി മാറി വന്നു കാണികളെ കോരിത്തരിപ്പിച്ചു കൊണ്ടിരുന്നു. അതിന്റെ എല്ലാം പിന്നിൽ അവരുടെയെല്ലാം ആത്മസമർപ്പണം കൂടി ഉണ്ടായിരുന്നു. സ്ത്രീ പുരുഷ ശബ്ദ മിശ്രണത്തോടെ ശ്രീ. ചാർളി പാടിയ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം എന്ന ഗാനം വേറിട്ട ഒരു ശ്രവണസുഖം ആണ് തന്നത്. പെരിന്തൽമണ്ണ  അൻവർ കൊണ്ടോട്ടി & ടീം അവതരിപ്പിച്ച കോമഡി സ്കിറ്റ് കാണികളെ ഏറെ ചിരിപ്പിച്ചു. വ്യത്യസ്ഥത കൊണ്ടും പരിപൂർണ്ണത കൊണ്ടും  എല്ലാം എന്നെ ഏറെ ആകർഷിപ്പിച്ചത് കോർപറേറ്റ് ഓഫീസിലെ ഒരു കൂട്ടം വലിയ കലാകാരൻമ്മാർ ചേർന്നൊരുക്കിയ കോമഡി സ്കിറ്റ് ആയിരുന്നു. 30 മിനിറ്റിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ആ പ്രതിഭാ സംഗമം കാഴ്ചക്കാരെ വ്യത്യസ്ഥതകളുടെ  മായിക ലോകത്തേക്ക് ആണ് കൂട്ടിക്കൊണ്ട് പോയത്. ശരിക്കും അഭിനയ മികവിന്റെ ഒരു ചിരിപ്പൂരം തന്നെയായിരുന്നു അവിടെ നടന്നത്.  വ്യത്യസ്തങ്ങളായ കലാരൂപങ്ങളെ എല്ലാം ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ഒരേ രസ ചരടിൽ കോർത്തിണക്കാൻ സുശീൽ (Secretary to DGM Retail) എന്ന പ്രതിഭാശാലിക്കു  കഴിഞ്ഞു എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരാൾ എത്രമാത്രം ആത്മാർത്ഥമായി ഒരു കാര്യത്തെ സമീപിച്ചാൽ അത് അത്ര മാത്രം വലിയ വിജയമാക്കി തീർക്കാൻ കഴിയുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ശ്രീ സുശീലും കൂട്ടരും നമുക്ക് കാണിച്ചു തന്നത്. സുശീലിന്റെ വിലപ്പെട്ട സമയം കുറച്ചു നേരത്തേക്കെങ്കിലും അദേഹത്തിന്റെ കലാവാസനകൾ മനസ്സിലാക്കി പരിപൂർണ്ണമായ പിന്തുണ കൊടുത്ത ശ്രീ. ഫ്രാൻസിസ് സാറും(DGM -Retail) ഒരു വലിയ കൈയ്യടി അർഹിക്കുന്നു.  ഇതിന്റെ  video editing വിഭാഗത്തിൽ മുകേഷിന്റെ പ്രതിഭയും രാപകൽ ഭേദമില്ലാത്ത  ആത്മസമർപ്പണവും എല്ലാം എടുത്തു പറയേണ്ടത് തന്നെയാണ്. നമ്മൾ സ്ക്രീനിൽ കണ്ട ആ visual Impact എല്ലാം ശ്രീ. മുകേഷിന്റെ മികവ് ഒന്നു കൊണ്ട് മാത്രമാണ് സാധ്യമായത്. സംവിധാന സഹായികൾ ആയി സംസണും പ്രശാന്ത് ചേട്ടനും വലിയ സംഭവനകൾ നൽകിയപ്പോൾ ചീഫ് കോർഡിനേറ്റർ ആയി ശ്രീ. സിനോയിയും(Designer) കൂടെ രാഹുലും പിന്നിൽ നിരന്നു. രഞ്ചു എന്ന കലാകാരൻ കൂടി  ആയ സുഹൃത്തിന്റെ സ്നേഹപൂർണ്ണമായ ഇടപെടൽ സ്കിറ്റിനെ മറ്റൊരു തലത്തിലേക്കുയർത്താൻ ശ്രീ സുശീലിന് സഹായകമായി. രംഗപടം തയ്യാറാക്കിയത് ഡിസൈനർ കൂടിയായ നമ്മുടെ സ്വന്തം ആർട്ടിസ്റ്റ് അനൂപ് ആയിരുന്നു. എല്ലാ ഡിപ്പാർട്ട്മെന്റിന്റെയും തലവൻമ്മാർ  പരിപൂർണ്ണ പിന്തുണ ഇവർക്കേകിയത് കൊണ്ടാവാം ഇത്രയും മനോഹരമാക്കാൻ ഇവർക്കായത്. നൃത്തത്തിൽ പുരുഷ വിഭാഗത്തിൽ അനീഷും, സിബിയും, ദീപക്കും, രാഹുലും, മുകേഷും നേതൃത്വം കൊടുത്തപ്പോൾ ശ്വേതയും ജബ്നയും സ്ത്രീ വിഭാഗം അവിസ്മരണിയമാക്കി. ഒരു ചെറിയ ഇടവേളക്ക് എന്ന പോലെ ഒരു തകർപ്പൻ തമിഴ് ഗാനവുമായി വന്ന്, ശ്രീ ജോയ് സാർ പറഞ്ഞത് ശിരസ്സാ വഹിച്ചുകൊണ്ട്, കസരയിൽ ചാരിയിരുന്നു പരിപാടി കണ്ടിരുന്ന കാണികളെ അതിനു മുകളിൽ കയറി നിന്ന് നൃത്തം ചെയ്യാൻ പാകത്തിന്  ഇളക്കി മറച്ചാണ് അജിത്ത് എന്ന യുവഗായകൻ പിൻ വാങ്ങിയത്.

ഓരോ കലാകാരനും ചെറിയ വേഷങ്ങൾ പോലും ചെയ്യാൻ വേണ്ടി ആത്മസമർപ്പണം തന്നെയാണ് നടത്തിയിരുന്നത്. സ്കിറ്റിലെ ബോഡി ബിൽഡർ with മൂസിക്  ആയ റെജി ആശാൻ താൻ സ്ഥിരം കയറുന്ന ബസ്സിലെ കണ്ടക്ടറോട് പോലും തന്റെ വയറു കുറഞ്ഞോ എന്നു ചോദിച്ചത് ഈ ആത്മ സമർപ്പണം ഒന്നുകൊണ്ട് മാത്രമാണ്‌.
ദുര്യോദ്ധനന്റെ ആകാരഭംഗിയും ഷീലയുടെ ശബ്ദ സൗകുമാര്യവും ഉള്ള സാംസന്റെ കയ്യിൽ ഡിസ്കോ വിജു ഭദ്രമായിരുന്നു , രാജേട്ടന്റെ മെംബർ ഗിരിക്ക് ഇനി ജോലി പോയാലും ജീവിക്കാം, ജെറിൻ കള്ളുകുടിയനായി ജീവിക്കുക ആയിരുന്നു , ഇർഷാദിന്റെ പെരുങ്ങോടനും, പ്രശാന്ത് ചേട്ടന്റെ,  ആശാന്റെ ഓർമ്മകൾ ഉറങ്ങുന്ന  ടേപ്പ് റിക്കോർഡറും നെഞ്ചോട് ചേർത്ത്  നടക്കുന്ന കഥാപാത്രവും  ചിരി പടക്കത്തിന് തീ കൊളുത്തിയത് ഈ ആത്മ സമർപ്പണം ഒന്നുകൊണ്ട് മാത്രമാണ്.  മട്ടന്നൂരിന്റെ ശിഷ്യനായ ശ്രീ. രോഹിത്  മുന്നിൽ നിന്ന് നയിച്ച ചെണ്ടമേളം തൃശ്ശൂർ പൂരം പുനരാവിഷ്കരിച്ച പോലെ ശബ്ദ വിസ്മയവും ദൃശ്യ മികവുകൊണ്ടും വേറിട്ടുനിന്നു. സിനോയ് , വിജയ് , അഭിലാഷ്, റിൻസ് തുടങ്ങിയവർ എല്ലാം മികച്ച പിന്തുണയും നൽകി. തുടക്കം മുതൽ അവസാനം വരെ ബോസ്സും ശിഷ്യനുമായി സ്വാഭാവിക അഭിനയം കാഴ്ചവെച്ച  സാജുവേട്ടനും ഷാനും ആണ് ഈ പരിപാടിയെ  വേറിട്ട തലങ്ങളിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്.  പൊതുവേ ശാന്തനായ ഷാൻ കോമഡി രംഗങ്ങളിൽ ഒരു പരകായപ്രവേശം നടത്തി എന്ന് തന്നെ പറയാം. അപാര ടൈമിംഗ് കാഴ്ചവെച്ച പ്രകടനം തന്നെയായാരുന്നു അത്. തമാശയോടൊപ്പം തന്നെ  സംഭാഷണത്തിലെ Lip movement പോലും ബോസ്സ് സാജുവേട്ടൻ മനോഹരമാക്കി അതിശയിപ്പിച്ചു കളഞ്ഞു. ജിജോ സൈമൺ എന്ന പേരിനെ  ജോയ്ആലുക്കാസ് എന്ന കമ്പനി  എത്രമാത്രം ഉൾക്കൊണ്ടിരിക്കുന്നു  എന്നതിന് ഏറ്റവും വലിയ തെളിവാണ് , സ്കിറ്റിനിടയിൽ ഒരു കഥാപാത്രമായി ആ പേര് മാത്രം കേട്ടപ്പോൾ പോലും സ്റ്റേജിൽ വന്ന പ്രകമ്പനങ്ങൾ, ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം വന്ന കൈയ്യടി വളരെ വലുതായിരുന്നു. ഒരു പക്ഷേ ജോയ് ആലുക്കാസ് എന്ന കമ്പനിയോടുള്ള ആളുടെ അടങ്ങാത്ത ആവേശം തന്നെയാവണം അങ്ങനെ യൊരു രംഗം എഴുതാൻ സംവിധായകനെ പ്രേരിപ്പിച്ചതും. സ്കിറ്റ്‌  അവസാനിക്കുന്നതിന് തൊട്ടു മുൻപ് മാത്രം സ്റ്റേജിൽ കയറാൻ വിധിക്കപ്പെട്ട തെയ്യം രൂപങ്ങളായ ജോസഫും ലിജിലും ആ മുഖം മൂടിക്കുള്ളിൽ വെച്ചു പോലും  തങ്ങളുടെ ഭാവാഭിനയം നടത്തി സ്വയം ആത്മ നിർവൃതി കൊണ്ടിരുന്നു എന്നു വേണം കരുതാൻ.

ഇത്രയും വലിയ ഒരു പരിപാടി ഒരു പിഴവു പോലുമില്ലാതെ  എല്ലാവരെയും ഉൾപ്പെടുത്തി മഹാ വിജയമാക്കി മാറ്റാൻ HR Head കൂടിയായ ക്രിസ്റ്റോ സാറും, മാർക്കറ്റിംഗ് ഹെഡ് ആയ ശ്രീ. അനീഷ് വർഗ്ഗീസും എടുത്ത കഷ്ടപ്പാടുകൾ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്, അതിന് ഇരുവരും പ്രത്യേകം അഭിനന്ദനങ്ങൾ  അർഹിക്കുന്നു.  അതോടൊപ്പം കോർപ്പറേറ്റ് ഓഫീസിലെ എല്ലാ ജീവനക്കാരുടെയും അകമഴിഞ്ഞ സപ്പോർട്ട് ഈ പ്രോഗ്രാം തീരുന്നത് വരെ ഉണ്ടായിരുന്നു എന്നതും ഈ annual day ആഘോഷത്തിന്റെ വിജയത്തിന് വളരെ സഹായകമായി.

ജീവിതത്തിൽ ആദ്യമായി ഇത്രയും വലിയ ഒരു സ്റ്റേജിൽ 7 ൽ ഒരാളായി നാലു വരി പാട്ടു പാടാൻ എനിക്കും ഒരു  അവസരം തന്നതിൽ ഈശ്വരനോടും ജോയ് സാറിനോടും ഒപ്പം ഞങ്ങളെ എല്ലാം വിശ്വസിച്ച് , ഒരോരുത്തർക്കും വഴങ്ങുന്ന പാട്ടുകൾ കണ്ടെത്തി അതിന്റെ BGM എല്ലാം സ്വയം ചിട്ടപ്പെടുത്തി, പാട്ട് പഠിപ്പിച്ച്  സറ്റേജിൽ കയറ്റിയ ശ്രീ. പ്രവീൺ തമ്പി ചേട്ടനോടും ഈ അവസരത്തിൽ നന്ദി അറിയിക്കുന്നതോടൊപ്പം,
ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ ജോയ് ആലുക്കാസ് എന്ന വലിയ മനുഷനെയും  ജോയ്ആലുക്കാസ് ഗ്രൂപ്പ്  എന്ന വലിയ കമ്പനിയെയും  സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടും മറ്റൊരു വർണ്ണോത്സവത്തിൽ ജോയ് സാറിനോടൊപ്പമുള്ള അമൂല്യ  നിമിഷങ്ങൾക്കായ്  ഞങ്ങൾ ഓരോരുത്തരും കാത്തിരിക്കുന്നു......

സ്നേഹപൂർവ്വം
സനീഷ് ചോറ്റാനിക്കര.

Comments

Post a Comment

Popular posts from this blog

ഒരു ബൈക്ക് മോഷണ കഥ (BASED ON A TRUE STORY)

ഒരു പഴയ മുംബൈ യാത്രാ ഓർമ്മക്കുറിപ്പ്...

‘Spreading Joy’ is the success story of Joy Alukkas, a visionary who made his father's dreams come true.