Happy Doctor's Day ....
Happy Doctor's Day ....
എതൊരാളും അമ്പലത്തിലോ പള്ളിയിലോ പോയി പ്രാർത്ഥിക്കുന്നതിനേക്കാൾ മനമുരുകി ഈശ്വരനെ വിളിക്കുന്നത് ഒരു ഹോസ്പിറ്റലിലെ ഓപറേഷൻ തിയറ്ററിനരികെ വെച്ചായിരിക്കും. അതു കൊണ്ട് തന്നെ ഒരു ഹോസ്പിറ്റൽ പലപ്പോഴും ദൈവ സാന്നിധ്യമുള്ള സ്ഥലം തന്നെയാണ്. ഒരു ഡോക്ടറിലൂടെ മാത്രമാണ് പലപ്പോഴും നാം ആ അദൃശ്യ ശക്തിയെ തിരിച്ചറിയുന്നത്.
എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ഹോസ്പിറ്റലിൽ ഒന്നാണ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എന്നതിൽ യാതൊരു തർക്കവുമില്ല. മെഡിക്കൽ ട്രസ്റ്റിനെ എറ്റവും മികച്ചതായി തീർക്കുന്നതിൽ അവിടുത്തെ ഡോക്ടർമാർ വഹിക്കുന്ന പങ്കു ചെറുതല്ല. ഞാൻ വർഷങ്ങൾ ആയി ചികിൽസാ സംബന്ധമായി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ മാത്രം പോകുന്ന ഒരാൾ ആണ്. ചികിത്സ സംബന്ധമായ ആരുടെ അന്വേഷണത്തിനും ആദ്യം reffer ചെയ്യുന്നത് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ മാത്രമാണ്, അതിന് കാരണം അവിടുത്തെ മികച്ച ഡോക്ടർമാർ തന്നെയാണ്. മെഡിക്കൽ ട്രെസ്റ്റിലെ ഡോക്ടേഴ്സ് പേരു വിവര പട്ടികയിലെ അവസാനത്തെ പേരുള്ള ജൂനിയർ ഡോക്ടർ പോലും ഏറ്റവും മികച്ചതായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല. അവരുടെ സേവന വൈദഗ്ധ്യം പല തവണ ഞാൻ അടുത്തറിഞ്ഞിട്ടുണ്ട്. ഒരിക്കൽ ടൈഫോയിഡ് വന്ന് ബാഗ്ലൂരിൽ കിടന്ന് നരകിച്ചിട്ടുണ്ട്. ബാഗ്ലൂരിലെ നാല് മികച്ച ഹോസ്പിറ്റലുകാർ പോലും വൈറൽ ഫീവർ എന്ന് എഴുതി വെച്ചപ്പോൾ , മെഡിക്കൽ ട്രസ്റ്റിലെ സീനിയർ ഫിസിഷ്യൻ കൂടിയായ Dr. ശ്യാമള മേനോൻ ആണ് അത് ടൈഫോയിഡ് ആണെന്ന് തിരിച്ചറിഞ്ഞ് ജീവൻ രക്ഷിച്ചത്. അതു പോലെ തന്നെ Sr. Pediatrician , Dr. Rekha Zachariah യെ പോലെ മികച്ച ഡോക്ടർമാരുടെ സേവനം തന്നെയാണ് ജോലി സംബന്ധമായി ചെറുതുരുത്തിയിൽ താമസിക്കുമ്പോൾ പോലും, രണ്ടു കുട്ടികളെയും കൊണ്ട് മെഡിക്കൽ ട്രസ്റ്റിൽ മാത്രം വരാൻ ഞങ്ങളെ പ്രേരിപ്പിക്കുന്നത്.
ഇവരുടെ എല്ലാം ഇടയിലേക്ക് ആണ് ഞാൻ ഒത്തിരി ആരാധിക്കുകയും ബഹുമാനിക്കുകയും ഒപ്പം സ്നേഹിക്കുകയും ചെയ്യുന്ന Dr. Sony George, നേത്രരോഗ വിഭാഗത്തിന്റെ തലവനായി കയറി വരുന്നത്. KGM eye care എന്ന ഡോക്ടറുടെ സ്വന്തം സ്ഥാപനം മുതൽ 13 വർഷമായി അദ്ദഹത്തെ എനിക്കറിയാം. പിന്നിട് Lotus eye care, Chithanya eye care എന്നിവയിലൂടെ Medical trust ൽ വരെ ആ സൗഹൃദബന്ധം തുടരുന്നു.
ആദ്യമായി ഡോക്ടറെ കാണാൻ പോയിരുന്ന കാലത്തൊക്കെ ഞാൻ ശ്രദ്ധിച്ചിരുന്ന ഒരു കാര്യമാണ് അദ്ധ്യാപകൻ വിദ്ധ്യാർത്ഥിയെ ചീത്ത പറയുന്നത് പോലെ രോഗികളെ ചീത്ത പറയുന്ന ഡോക്ടർ, അതും വലിയ ശബ്ദത്തിൽ. സത്യത്തിൽ എനിക്കും ഒരു പേടിയൊക്കെ തോന്നിയിരുന്നു. പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത് അത് സ്വന്തം രോഗികളോടുള്ള ഡോക്ടറുടെ കരുതൽ മാത്രമാണെന്ന്. കണ്ണിലെ കൃഷ്ണ മണിയെ പോലെ തന്നെയാണ് ഡോക്ടർ സ്വന്തം രോഗികളെ നോക്കിയിരുന്നത്. ഒരു patient എന്ന നിലയിൽ ഡോക്ടറെ സത്യസന്ധമായി അനുസരിക്കാൻ ഞാൻ തയ്യാറായതായിരിക്കും ഞങ്ങൾക്കിടയിൽ ഒരു ആത്മ ബന്ധം ഉടലെടുക്കാൻ കാരണമായത്. അത് തന്നെയാവണം എന്റെ വിവാഹത്തിന് പോലും പങ്കെടുക്കാൻ ഡോക്ടറെ പ്രേരിപ്പിച്ചതും . ഒരു ഡോക്ടർ എങ്ങനെ ആവണം എന്ന് പഠിക്കാൻ ശ്രമിക്കുന്ന പുതിയ തലമുറക്ക് ഒരു തുറന്ന പുസ്തകം തന്നെയാണ് ഡോ. സോണി ജോർജിന്റെ സംഭവബഹുലമായ ജീവിതം. ഒരു രോഗവുമായി ബന്ധപ്പെട്ട് എത് സമയവും വിളിക്കാം. ഞാൻ ബാംഗ്ലൂരിൽ വർക്ക് ചെയ്യുന്ന കാലത്ത് വീഡിയോ കോൾ വഴി പോലും നോക്കി മരുന്നു പറഞ്ഞു തരാൻ മനസ്സു കാണിക്കുമായിരുന്നു ഡോക്ടർ സോണി ജോർജ് എന്ന വലിയ മനുഷ്യൻ. ഒരിക്കൽപ്പോലും ഏതെങ്കിലും പ്രത്യേക കമ്പനിയുടെ മരുന്നു വാങ്ങാൻ നിർബന്ധിക്കില്ല. എപ്പോഴും മുന്നോ നാലോ മരുന്നുകളുടെ option തരും. അത് വഴി രോഗിക്ക് ഒരു economic freedom കൂടി അനുവദിക്കുക ആയിരുന്നു ഡോക്ടർ. എപ്പോഴും പുതിയ ടെക്നോളജിയിലും ആധുനിക ഉപകരണങ്ങളിലും തൽപ്പരൻ ആയതു കൊണ്ടും ഒരു മനുഷ്യന് മുന്നോ നാലോ വർഷത്തിൽ കൂടുതൽ ഒരേ കമ്പനിയിൽ പുതുതായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന ലോകതത്വം അംഗീകരിക്കുന്നതു കൊണ്ടുമാകാം കൃത്യമായ ഇടവേളകളിൽ ഡോക്ടർ ഹോസ്പിറ്റൽ ചെയ്ഞ്ച് ചെയ്യാറുള്ളത് . അതു കൊണ്ട് തന്നെ ഡോക്ടറോടൊപ്പം ഞാനും ഹോസ്പിറ്റൽ മാറി കൊണ്ടിരുന്നു.

ഡോക്ടറെ കാണാൻ പോയ മറ്റു മൂന്നു ഹോസ്പിറ്റലുകളുടെയും ഏറ്റവും വലിയ പ്രത്യേകത അവരുടെ സ്റ്റാഫുകളുടെ പരിചരണത്തിന്റെ മനോഭാവ രീതി തന്നെയാണ്. നാം അവിടെ ചെന്നു കയറുന്ന ആ നിമിഷം മുതൽ അവിടെ നിന്ന് പുറത്തിറങ്ങുന്നത് വരെ അവരുടെ സ്നേഹപൂർണ്ണമായ നിയന്ത്രണത്തിൽ മാത്രമാവും നമ്മൾ. കൂടെ പോലും ഒരാൾ ആവശ്യമില്ല. നേത്ര പരിചരണത്തിൽ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വബോധം വളർത്താനായിരിക്കും ophthalmologist Asst. കളുടെ ചെറിയ തെറ്റുകൾ പോലും ഡോകടർ അനുവദിക്കില്ലായിരുന്നു. അതു കൊണ്ട് തന്നെ ഡോക്ടറുടെ കീഴിൽ വർക്ക് ചെയ്യുന്നവർ വളരെ പെട്ടന്ന് സ്വതന്ത്ര ഡോക്ടർമാർ ആയി മാറുന്ന കാഴ്ചക്ക് ഞാൻ തന്നെ പലപ്പോഴും സാക്ഷിയായിട്ടുണ്ട്. ഒരു പക്ഷേ ഡോക്ടറുടെ ഈ വിട്ടുവീഴ്ച ചെയ്യാത്ത ഉത്തരവാദിത്വബോധം ഒരേ സമയം മിത്രങ്ങളോടൊപ്പം ശത്രുക്കളെയും ഉണ്ടാക്കിയിട്ടുണ്ടാവാം. വളരെ ചുരുങ്ങിയ സമയം കൊണ്ട് എറണാകുളത്തെ എറ്റവും മികച്ച നേത്ര ചികിത്സാലയങ്ങളിൽ ഒന്നായി മാറാൻ Lotus Eye Hospital ന് കഴിഞ്ഞതും അത് തുടങ്ങുമ്പോൾ മുതൽ അവിടെ നിന്ന് മാറുന്നത് വരെ Chief Medical Officer ആയി Dr. Sony George എന്ന അതികായന്റ പ്രവർത്തന മികവ് മാത്രമാണ് എന്നതിൽ യാതൊരു സംശയവുമില്ല.
Chaithanya eye care ന്റെ മുഖഛായ തന്നെ മാറ്റിയത് Dr. Sony George ആണ് എന്ന് നിസംശയം പറയാം.
ഓരോ രോഗിക്കും ഡോക്ടർ കൊടുത്തിരുന്നത് തന്റെ അറിവു മാത്രമായിരുന്നില്ല , സ്വന്തം ഹൃദയം തന്നെയായിരുന്നു. അതു കൊണ്ട് തന്നെയാണ് എന്റെ അമ്മയുടെ തിമിര ശസ്ത്രക്രിയ എവിടെ ചെയ്യണമെന്ന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാത്തതും. നേരെ മെഡിക്കൽ ട്രെസ്റ്റിൽ നേത്ര വിഭാഗത്തിൽ ചെന്ന് ബുക്ക് ചെയ്തതും. തിമിര ശസ്ത്രകിയയിലെ എറ്റവും ആധുനിക രീതിയായ needle hole surgery ആണ് അവിടെ നടത്തിയത്. അത് കൊണ്ട് കണ്ണ് മൂടി കെട്ടുകയോ കറുത്ത കണ്ണട വയ്ക്കുകയോ ഒന്നും വേണ്ടി വന്നില്ല, ഒരു തരി വേദന പോലും ഇല്ലാതെ എനിക്ക് അമ്മയെ വീട്ടിൽ എത്തിക്കാനായി.
തൃശ്ശൂരിൽ വർക്കു ചെയ്യുന്ന ഞാൻ അമ്മയുടെ ശസ്ത്രക്രിയക്ക് എത്ര ദിവസം ഞാൻ കൂടെ വേണം എന്ന് വിളിച്ചു ചോദിച്ചപ്പോൾ ഡോക്ടറുടെ മറുപടി ഇതായിരുന്നു...." അമ്മയെ മാത്രം വിടൂ... ബാക്കിയെല്ലാം ഞാൻ നോക്കി കൊളളാം" സനീഷിന്റെ ആവശ്യമിവിടെ ഇല്ല... ഇതു പറയാൻ ഒരു ഡോക്ടർ മാത്രമായാൽ പോരാ... ഒരു മനുഷ്യൻ കൂടി ആകണം... മറ്റുള്ളവരുടെ ഹൃദയം കൂടി കാണാൻ കഴിവുള്ള നന്മയുള്ള മനുഷ്യൻ. ഡോക്ടറുടെ ആ ഉദാരമനസ്കത തന്നെയാവും ഓരോ patients ഉം ഡോക്sർ എവിടെ ആണോ അവിടെ ചെല്ലുന്നത്. സമൂഹം ഒരിക്കലും തിരിച്ചറിയാത്ത ഇത്തരം ഡോക്ടർമാരുടെ വിയർപ്പിന്റെ വില കൂടിയാണ് നാം Doctor's Day ആയി ഇന്ന് ആഘോഷിക്കുമ്പോൾ തിരിച്ചറിയപ്പെടേണ്ടത്...
Thank you for your Care and Cure...
സ്നേഹപൂർവം
സനീഷ് ചോറ്റാനിക്കര
സനീഷ് ചോറ്റാനിക്കര

Comments
Post a Comment