ജോർജ് മാഷിന്റെ മധുര ചൂരൽ
ജോർജ് മാഷിന്റെ മധുര ചൂരൽ
ഒരു വ്യക്തിയെ ആണെങ്കിലും സംഘടനയെ ആണെങ്കിലും അവരുടെ കർമ്മപഥത്തിൽ അത്യന്തികമായി ഉയർത്തണമെങ്കിൽ ആദ്യം സ്വന്തം കുറവുകൾ മനസ്സിലാക്കാൻ പഠിപ്പിക്കണം. പണ്ട് എന്നെ ഇഗ്ലീഷ് പഠിപ്പിച്ച ഒരു ജോർജ് മാഷ് ഉണ്ടായിരുന്നു. ഇംഗ്ലീഷിൽ അഗാധമായ അറിവുണ്ടായിരുന്നു മാഷിന്. മാഷിന്റെ സ്വഭാവത്തിലെ ഒരു പ്രത്യേകത ആയിരുന്നു, നമ്മൾ മറ്റാരേ കുറിച്ച് പരാതി പറഞ്ഞാലും അപ്പോൾ തന്നെ മാഷ് നമ്മളെ തല്ലും. അതും ചൂരൽ കൊണ്ട് ആഞ്ഞടിക്കും. എന്റെ കൈയുടെ തണ്ട് വരെ പൊട്ടിയിട്ടുണ്ട്. അന്ന് ഞാൻ സാറിനെ മനസ്സിൽ വെറുത്തിരുന്നു. കാരണം, എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല മറ്റൊരാൾ തോണ്ടിയാൽ നമ്മളെ തല്ലുന്നതെന്തിന്? മറ്റൊരാൾ ചെയ്യുന്ന കുറ്റത്തിന് നാം എന്തിന് ശിക്ഷ അനുഭവിക്കണം, ഇതൊക്കെ ആയിരുന്നു ചിന്ത. സർ മരിച്ചു കഴിഞ്ഞ് കാലങ്ങൾകഴിഞ്ഞപ്പോൾ ആണ് ഞാൻ മനസ്സിലാക്കിയത് ആ അടികളുടെ അർത്ഥം. ആ അടികൾക്കുള്ളിൽ ഒളിഞ്ഞിരുന്ന സത്യങ്ങൾ. നമ്മുടെ പങ്കാളിത്തത്തോടു കൂടി മാത്രമേ നമ്മളെ തോൽപ്പിക്കാനോ കബളിപ്പിക്കാനോ ശ്രദ്ധ തിരിക്കാനോ ഒക്കെ കഴിയു , എന്ന വിലയേറിയ പാഠം ആയിരുന്നു സർ അന്ന് ആ അടിയിലൂടെ പഠിപ്പിച്ചു തന്നത്. വല്ലാത്ത കുറ്റബോധം തോന്നി അന്ന്. അത് മനസ്സിലാക്കിയതിൽ പിന്നെ ജീവിതത്തിൽ ഞാൻ ആരെ കുറ്റപെടുത്തേണ്ടി വരുന്ന സാഹചര്യത്തിലും പെട്ടെന്ന് സാറിന്റെ അടിയുടെ മാധുര്യം ഓർത്ത് സ്വയം ഒരു ഉൾ പരിശോധന നടത്തും. എന്നിട്ട് എന്നിൽ ഉണ്ടായ അപകർഷതാ ബോധം മാറ്റി പോസിറ്റീവ് ആയി ചിന്തിച്ച് മുന്നേറും. കാരണം തോൽവികൾ ഉണ്ടായാൽ മാത്രമേ വിജയത്തിന്റെ മാധുര്യം നമ്മൾക്ക് ആത്മാർത്ഥമായി നുകരാൻ കഴിയൂ. അപ്പോൾ ഓരോ അവഗണനയെയും ഒരോ അവസരമായി മാത്രം കണ്ട് ചുണ്ടിൽ ഒരു പുഞ്ചിരിയുമായി മുന്നേറു.. അപ്പോൾ വിജയം നമ്മളുടെ കൂടെ സുനിശ്ചിതം..be positive...go ahead..സനീഷ് ചോറ്റാനിക്കര
Comments
Post a Comment