നന്ദി നന്ദി നന്ദി - ജോയ്ആലൂക്കാസ് മാർക്കറ്റിംഗ് ടീം
നന്ദി നന്ദി നന്ദി - ജോയ്ആലൂക്കാസ് മാർക്കറ്റിംഗ് ടീം മനോഹരമായ ഒരു രാത്രിയും അതി മനോഹരമായ ഒരു പകലും, നമ്മൾക്ക് സമ്മാനിച്ച നല്ല നിമിഷങ്ങളും, അതിനെല്ലാം മുന്നിൽ നിന്ന് ചുക്കാൻ പിടിച്ചു നമ്മുടെ സ്വന്തം അനിഷ് ചേട്ടനും, തന്റെ സ്വതസദ്ധമായ ശൈലിയിൽ ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്ത് മുന്നേറാൻ എന്നും മനസ്സു കാണിച്ചിട്ടുള്ള ജംബോ ജിൻറ്റോയും, അവൻ പകർന്ന ആ ആവേശം( ട്രോളുകൾ) അതേ ഊർജത്തോടെ ഏറ്റെടുത്ത നമ്മുടെ സ്വന്തം അനൂപും സിനോയും ഒക്കെ ഈ പരിപാടി കൂടുതൽ മനോഹരമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരാണ്. തന്റെ കൂടപിറപ്പായ തബലകളും ഡ്രംസും എല്ലാം കൊണ്ട് വന്ന് രാത്രികളെ ഗാത്രികളാക്കിയ തബല സിനോയും, പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണ് പ്രാന്തൻ എന്ന സത്യം ഉറക്കെ വിളിച്ചു പറഞ്ഞ അനുപും ഈ യാത്രയെ കൂടുതൽ സംഗീത സാന്ദ്രമാക്കി. എന്നാൽ എല്ലാരെയും അക്ഷരാർദ്ധത്തിൽ ഞെട്ടിച്ചത് , താൻ നിങ്ങളേക്കാളെല്ലാം ചെറുപ്പമാണെന്ന് സ്വയം പ്രഖ്യാപിച്ച നമ്മുടെ കൂട്ടത്തിലെ ഷാരൂഖ് ഖാൻ സാജു ചേട്ടനാണ്. സാജു ഭായിയുടെ ചലനങ്ങൾക്കു പോലും ഒരു താളമുണ്ടായിരുന്നു. വീഡിയോ കാണുമ്പോൾ മനസ്സിലാകും. ...