ഇഗ്ലീഷ് പഠനത്തോടൊപ്പം കുറച്ചു നന്മകളും....
ഇഗ്ലീഷ് പഠനത്തോടൊപ്പം കുറച്ചു നന്മകളും....
2005-2006 കാലഘട്ടത്തിൽ ശ്രീ ഡെൻസൻ ഭായിയോടൊപ്പം UAE Exchange ന്റെ administrative office,ekm ൽ ഒന്നിച്ചു വർക്ക് ചെയ്യാനുള്ള ഒരു അവസരം എനിക്ക് ഉണ്ടായി. ഒത്തിരി അഭിനവ സായിപ്പും മദാമയുമൊക്കെ ഉള്ള ആ ഓഫീസിൽ ഞങ്ങൾ കുറച്ചു പേർ ഇഗ്ലീഷിൽ കാലിടറി വീഴുന്നവർ ആയിരുന്നു. അന്നാണ് ഞാൻ ആദ്യമായി ഡെൻസ് എന്ന പച്ചയായ മനുഷ്യനെ തിരിച്ചറിഞ്ഞത്. ഞാൻ, സനൽ, ജിനോഷ് തുടക്കിയവരുടെ എല്ലാം ഇഗ്ലീഷ് സംശയങ്ങളുടെ എല്ലാം അവസാന വാക്ക് ശ്രീ ഡെൻസൻ ആയിരുന്നു. ഒരു മെയിൽ അയക്കണമെങ്കിൽ പോലും ഞാൻ ആരുമറിയാതെ അദേഹത്തിന്റെ സഹായം തേടുമായിരുന്നു. ഒരു മടിയുമില്ലാതെ അദ്ദദേഹം ഒരു മികച്ച അധ്യാപകനായി മാറുന്ന നിമിഷങ്ങളാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഇന്നും തുടരുന്നു ആ ബന്ധം കുറേ സംശയങ്ങളുമായി ഞാനും ഉത്തരങ്ങളുമായി പുള്ളിയും. എനിക്ക് ഡെൻസിൽ കാണാൻ കഴിഞ്ഞ എറ്റവും വലിയ മികവ് എന്നത് അദ്ദഹത്തിന്റെ പുതിയ വാക്കുകളും സംഭവങ്ങളും പഠിക്കാനുള്ള മികവാണ്. അതിന്റെ ഒരു മേന്മ അദ്ദേഹത്തിന്റെ ഏതൊരു എഴുത്തിലും കാണാൻ സാധിക്കും. നന്നായി വായിക്കുന്ന അദ്ദേഹം ആംഗലേയ ഭാഷയിൽ ഒരു മാസ്റ്റർ തന്നെയാണെന്ന് നിസംശയം പറയാം. അവസാനമായി എനിക്കൊന്നേ പറയാനുള്ളു... ഇന്ന് കേരളത്തിൽ കിട്ടാവുന്നതിൻ ഏറ്റവും മികച്ച ഒരു ഇഗ്ലിഷ് പഠന കേന്ദ്രങ്ങളിൽ ഒന്നായിത്തീരും ഈ സ്ഥാപനം എന്നതിൽ യാതൊരു സംശയവുമില്ല..കാരണം അധ്യാപകനായി ഡെൻസൻ ഭായി ഒരു വശത്തു നിൽക്കുമ്പോൾ പഠനം ഹൃദയത്തിന്റെ ഭാഷയിൽ നന്മകൾ നിറഞ്ഞതായിരിക്കും എന്നതിൽ യാതൊരു തർക്കവുമില്ല.
സ്നേഹപൂർവ്വം
സനീഷ് ചോറ്റാനിക്കര
സനീഷ് ചോറ്റാനിക്കര
Comments
Post a Comment