ദേശപ്പറ മഹോത്സവം 2018
ദേശപ്പറ മഹോത്സവം 2018
ഇന്ന് ഇവിടെ ദേശപറയുടെ കൊടുമ്പിരിക്കൊള്ളുന്ന തിരക്കായിരുന്നു എല്ലാവർക്കും... ഭഗവതി ശാസ്താ സമേതമായി വരുന്നത് വരവേൽക്കാൻ കിട്ടുന്ന അവസരം എല്ലാ ഭക്തജനങ്ങൾക്കും ഭക്തിയോടൊപ്പം ഒരു ആവേശം കൂടിയായിരുന്നു.. പ്രത്യേകിച്ച് വിശ്വകർമ്മജർ ഭൂരിപക്ഷമായി തിങ്ങിപാർക്കുന്ന കാവനാൽ പറമ്പിൽ ദേശപ്പറ നറക്കൽ നാട്ടുകാർക്ക് ഒരു ഉത്സവം തന്നെയായിരുന്നു... വർഷങ്ങൾക്ക് മുൻപ് ഈ ദേശപ്പറ മഹോത്സവം തുടങ്ങിയപ്പോൾ ഇതിന്റെ നടത്തിപ്പും ഇതിൽ പങ്കെടുക്കുന്നവരും വിശ്വകർമ്മജർ മാത്രമായിരുന്നു.. ഒറ്റപ്പെട്ട ചില ആളുകൾ പുറത്തു നിന്നും പറ നറക്കാൻ വരുമായിരുന്നു. എന്നാൽ ഇന്ന് അത് മാറി. ചോറ്റാനിക്കരയുടെ നാലു ദിക്കിൽ നിന്നും ആളുകൾ പങ്കെടുക്കുന്ന ഒരു മഹോത്സവമായി അതു മാറി. ഇതിൽ ബ്രാഹ്മണൻ മുതൽ ക്രിസ്ത്യൻസ് വരെ പറനറക്കുന്ന കാഴ്ചയാണ് കാ വനാൽ പറമ്പ് ഇന്ന് സാക്ഷ്യം വഹിച്ചത്.. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിനെല്ലാം ചുക്കാൻ പിടിച്ചത് വിശ്വകർമ്മജരുടെ ഒരു വലിയ കൂട്ടായ്മയാണ് എന്നതാണ്. അതോടൊപ്പം ഒരു പരിഭവവുമില്ലാതെ മറ്റു ജാതിയിൽ പെട്ടവരും തോളോടുതോൾ ചേർന്ന് നിന്ന് സഹകരിക്കുന്ന കാഴ്ചയാണ് ഇവിടെ കാണാൻ കഴിഞ്ഞത്. ധാരാളം കെട്ടുകാഴ്ചകളുടെ അകമ്പടിയോടെ ആണ് ഭഗവതിയെ എഴുന്നുളളിച്ച് കൊണ്ട് വന്നത്. കമ്പി ത്തിരി മത്താപ്പു പൂത്തിരികൾ അതിന് നിറച്ചാർത്തേകി. ചെറുതാണെങ്കിലും നമ്മളൊരുക്കിയ വെടിക്കെട്ട് ഇതിന് ശമ്പ്ദ സൗന്ദര്യം നൽകി. താളത്തിൽ തുള്ളുന്ന ചെണ്ടമേളം കൂടിയായപ്പോൾ മറ്റൊരു തലത്തിലേക്ക് ഉത്സവത്തെ മാറ്റാൻ കഴിഞ്ഞു. പറ നറച്ചെത്തുന്ന ഭക്തജനങ്ങൾക്ക്, എകദേശം 200 പേർക്ക് കഴിക്കാനുള്ള പായസ്സം ഉൾപ്പെടെ ഉള്ള വിഭവ സമൃദ്ദമായ ഭക്ഷണവും ഒരുക്കിയിരുന്നു. രുദ്ര റസിഡൻസി ഫ്ലാറ്റിൽ അണ് ഭക്ഷണം വിതരണം ചെയ്തത്. ഈ ദേശപ്പറ കൂട്ടായ്മ തന്നെയാണ് അതും ഒരുക്കിയിരുന്നത്. ചെറിയ ചെറിയ അപാകതകൾ സംഭവിച്ചതൊഴിച്ചാൽ ഈ നാട്ടുകൂടായ്മയുടെ ഒരു വൻ വിജയം തന്നെയായിരുന്നു ഇന്നത്തെ ദേശപ്പറ മഹോത്സവം. ഇതിൽ കുറച്ചു പേരുടെ പേരുകൾ എടുത്തു പറഞ്ഞില്ലെങ്കിൽ അത് ഈ വിവരണത്തിന്റെ ശോഭ കെടുത്തും എന്നതിൽ തർക്കമില്ല. ശ്രീ അജികുമാർ (കുടുച്ചേട്ടൻ, ശ്രീ K Kബാലകഷ്ണൻ, ശ്രീ K K വിശ്വം ഭരൻ, വിനീഷ് (മോനുചേട്ടൻ), ശ്രീ ശ്രീജിത്ത് K. S , മനു ഗുരുജി , പ്രജിത്ത് kp, അജിത്ത് k P, ജോസ് ചോറ്റാനിക്കര(അഖിൽ), ശിവജി ചേട്ടൻ, പപ്പുസ് , സുഭാഷ്, ഉണ്ടായി, കുട്ടായി, സുഭിൻ ചോറ്റാനിക്കര, SI മണി, ഗൾഫിൽ നിന്നും ഇതിനു മാത്രമായി flight chart ചെയ്ത് വന്ന അൽ ശിങ്കാർ ജി, അഭയകുമാർ , അഭിജിത്ത് വിശ്വം, രവീന്ദ്രൻ ചേട്ടൻ ' വിനു ചേട്ടൻ, ദിലീപ് തെക്കേവീട്ടിൽ, ബിനു ശ്രീജ, ശിവൻ ചേട്ടൻ, ഫ്ലാറ്റിലെ അനിൽ ചേട്ടൻ ആന്റ് ടീം. തരംഗം ടീം, അങ്ങനെ പേരെടുത്ത് പറയാൻ പറ്റാത്ത അത്രയും ആളുകളുടെ ഒരു കൂട്ടായ്മ ആയിരുന്നു. എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയായി ചെയ്തു എന്നു വേണം പറയാൻ. സത്യത്തിൽ യവ്വനവും വാർദ്യക്യവും തമ്മിലുള്ള ഒരു മത്സരമായിരുന്നു ഇവിടെ കാണാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം എല്ലാത്തിനും നമ്മളോടൊപ്പം ഉണ്ടായിരുന്ന അകാലത്തിൽ ചരമ മടഞ്ഞ കണ്ണൻ ചേട്ടായി ഒരു നീറുന്ന ഓർമ്മയായി നമ്മോടൊപ്പം ഉണ്ടായിരുന്നു. ഇനി എല്ലാവരും അടുത്ത വർഷത്തെ ദേശപ്പറക്കായി ഉള്ള കാത്തിരുപ്പാണ്. ഭഗവതിയെ വരവേൽക്കാൻ ഈ മണ്ണിന്റെ മക്കളുടെ കാത്തിരിപ്പ്... എല്ലാവരോടും നന്ദി പറഞ്ഞുകൊണ്ട്
നിർത്തുന്നു
സനീഷ് ചോറ്റാനിക്കര.

Comments
Post a Comment