നന്ദി നന്ദി നന്ദി - ജോയ്ആലൂക്കാസ് മാർക്കറ്റിംഗ് ടീം


നന്ദി നന്ദി നന്ദി - ജോയ്ആലൂക്കാസ് മാർക്കറ്റിംഗ് ടീം






മനോഹരമായ ഒരു രാത്രിയും അതി മനോഹരമായ ഒരു പകലും, നമ്മൾക്ക് സമ്മാനിച്ച നല്ല നിമിഷങ്ങളും, അതിനെല്ലാം മുന്നിൽ നിന്ന് ചുക്കാൻ പിടിച്ചു നമ്മുടെ സ്വന്തം അനിഷ് ചേട്ടനും, തന്റെ സ്വതസദ്ധമായ ശൈലിയിൽ ഉത്തരവാദിത്വങ്ങൾ  സ്വയം ഏറ്റെടുത്ത് മുന്നേറാൻ എന്നും മനസ്സു കാണിച്ചിട്ടുള്ള ജംബോ ജിൻറ്റോയും, അവൻ പകർന്ന ആ ആവേശം( ട്രോളുകൾ) അതേ ഊർജത്തോടെ ഏറ്റെടുത്ത  നമ്മുടെ സ്വന്തം അനൂപും സിനോയും ഒക്കെ  ഈ പരിപാടി കൂടുതൽ മനോഹരമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരാണ്. തന്റെ കൂടപിറപ്പായ തബലകളും ഡ്രംസും എല്ലാം കൊണ്ട് വന്ന് രാത്രികളെ ഗാത്രികളാക്കിയ തബല സിനോയും, പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണ് പ്രാന്തൻ എന്ന സത്യം ഉറക്കെ വിളിച്ചു പറഞ്ഞ അനുപും ഈ യാത്രയെ കൂടുതൽ സംഗീത സാന്ദ്രമാക്കി. എന്നാൽ എല്ലാരെയും അക്ഷരാർദ്ധത്തിൽ ഞെട്ടിച്ചത് , താൻ നിങ്ങളേക്കാളെല്ലാം ചെറുപ്പമാണെന്ന് സ്വയം പ്രഖ്യാപിച്ച നമ്മുടെ കൂട്ടത്തിലെ ഷാരൂഖ് ഖാൻ സാജു ചേട്ടനാണ്. സാജു ഭായിയുടെ ചലനങ്ങൾക്കു പോലും ഒരു താളമുണ്ടായിരുന്നു. വീഡിയോ കാണുമ്പോൾ മനസ്സിലാകും.  ഒരു ആന ഇടഞ്ഞു വന്നാൽ പോലും നെഞ്ചുവിരിച്ചു നിൽക്കുന്ന നമ്മുടെ കണക്കപ്പിള്ളയും വേദനിക്കുന്ന കോടിശ്വരനുമായ ജെറി മോന്റെ നിസ്വാർത്ഥ സേവനം കൂടി ആയപ്പോൾ ശരിക്കും ഒരു ഉത്സവം തന്നെ ആയിമാറി. പിന്നെ എടുത്തു പറയേണ്ടത് നമ്മുടെ സന്തം സുഡുമോന്റെ വികൃതികൾ ആണ്. തുടക്കം മുതൽ ഒടുക്കം വരെ ഒരു ജലജീവി ആയി മാറാൻ സുഡു മോൻ കാണിച്ച ആത്മാർത്ഥത നമുക്ക് വിസ്മരിക്കാൻ വയ്യ. യാത്രയിൽ ഉടനീളം മണ്ടത്തരങ്ങൾ പറയുകയും പ്രവർത്തിക്കുകയും ചെയ്ത്  പരുപാടി കുടുതൽ ചിരി മയമാക്കാൻ രജീഷ് കോയമ്പത്തൂരിനായി. എന്നത്തെ പോലെയും ജിൻറ്റോ ഒരു ചൂരലുമായി അവന്റെ പുറകെ ഉള്ളതുകൊണ്ട് അവൻ ഒട്ടും ഓവർ ആക്കിയതുമില്ല. പുതിയ രണ്ടു കുട്ടുകാരെ കിട്ടി എന്നതാണ് ഈ യാതയിലെ എന്റെ മറ്റൊരു നേട്ടം. ഷിജു ആൻഡ് കെൽവിൻ, രണ്ടു പേരും കപ്പക്ക് മീൻകറി പോലെ സഹോദര സ്നേഹമുള്ളവർ. Always welcome എന്ന അവരുടെ ശൈലി അവരിലേക്കിറങ്ങാൻ പെട്ടെന്ന് സാധിച്ചു. 

ഈ ഗ്രൂപ്പിൽ ഞാൻ ആദ്യമാണ്, ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യമായി എനിക്ക് തോന്നിയത് ഇവിടെ ആരും ആരുടേയും മുകളിൽ അല്ല, ആരും ആരുടെയും ആളല്ല, എല്ലാവരും തുല്യരാണ്. ഇത് ഇങ്ങനെ കൊണ്ടുപോകാൻ അനീഷ് ചേട്ടൻ കാണിക്കുന്ന ആത്മാർത്ഥത, ആ വലിയ മനസ്സ് , caring about all ഇതിനെല്ലാം  നമ്മൾ അദ് ദേഹത്തോട് പ്രത്യേകം  കടപ്പെട്ടിരിക്കുന്നു. 

അവസാനമായി പ്രതികൂല സാഹചര്യത്തിലും സമചിത്തതയോടെ തീരുമാനമെടുക്കുകയും നമ്മെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്ത ഡ്രൈവർ ജോമോനെ അഭിനന്ദിക്കാനും ഈ അവസരം  വിനിയോഗിക്കുന്നു.

ഇതിനെല്ലാം നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഒരു സൗഹൃദ യാത്രക്കുള്ള പ്രതീക്ഷകളുമായി, രണ്ടു ദിവസം എന്നെ സഹിച്ച എല്ലാവരോടും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് നിർത്തുന്നു.

സ്നേഹപൂർവ്വം 
സനീഷ് ചോറ്റാനിക്കര. 

Comments

Popular posts from this blog

ഒരു ബൈക്ക് മോഷണ കഥ (BASED ON A TRUE STORY)

ഒരു പഴയ മുംബൈ യാത്രാ ഓർമ്മക്കുറിപ്പ്...

‘Spreading Joy’ is the success story of Joy Alukkas, a visionary who made his father's dreams come true.