Posts

Showing posts from 2018

വിജയവഴികളിലൂടെ പരാജിതരും...

വിജയവഴികളിലൂടെ പരാജിതരും... SSLC റിസൽട്ട്  വന്നിരിക്കുന്നു, ഇനിയും പല പരീക്ഷകളുടേയും റിസൽട്ട് വരാനിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥ മാക്കിയ നമ്മുടെ കുട്ടികളെ അഭിനന്ദിക്കുന്നതിനോടൊപ്പം ഇതിൽ എല്ലാ വിഷയത്തിനും A+  or  A  grade  നേടാൻ കഴിയാത്ത  നമ്മുടെ കുട്ടികളോടും അവരുടെ രക്ഷകർത്താക്കളോടുമായി ഒരു സന്ദേശം. നിങ്ങൾ ഒരിക്കലും നിരാശപ്പെടരുത്. ഇന്ന് കാണുന്ന ഈ അഭിനന്ദന പ്രവാഹങ്ങൾക്കിടയിൽ പെട്ട് ഒരിക്കലും സ്വയം ഉൾവലിയരുത്. നിങ്ങൾക്ക് നേടാൻ ഇനിയുമേറെയുണ്ട്.  ഒരു നല്ല ചിത്രകാരൻ കണക്കിന് A+ വാങ്ങണമെന്ന് നിർബന്ധമില്ല, ഒരു നല്ല സംഗീതജ്ഞൻ ഫിസിക്സിൽ അജയ്യനാവേണ്ടതില്ല, അതുപോലെ തന്നെ സച്ചിനും ഫുട്ബോൾ ഇതിഹാസം പെലെയും ഒന്നും ബയോളജിക്കും ഇഗ്ലീഷിനും റാങ്ക് നേടിയവർ അല്ല എന്ന സത്യം നാം ഓർക്കണം. എന്തിനേറെ പറയുന്നു പഠിക്കുവാനുള്ള ബുദ്ധിയില്ല എന്നു പറഞ്ഞു ക്ലാസിൽ നിന്നും പുറത്താക്കിയ ഒരു ചെറിയ ബാലനാണ് പിൽക്കാലത്ത് കണ്ടുപിടുത്തങ്ങളുടെ രാജാവും, ലോകത്തെ തന്നെ മാറ്റി മറച്ച കണ്ടുപിടുത്തങ്ങളിൽ ഒന്നായ ബൾബ് കണ്ടുപിടിച്ച തോമസ് ആൽവാ എഡിസൺ എന്ന പേരിൽ പ്രസിദ്ധനായി ...

ജോർജ് മാഷിന്റെ മധുര ചൂരൽ

ജോർജ് മാഷിന്റെ മധുര ചൂരൽ ഒരു വ്യക്തിയെ ആണെങ്കിലും സംഘടനയെ ആണെങ്കിലും അവരുടെ കർമ്മപഥത്തിൽ അത്യന്തികമായി ഉയർത്തണമെങ്കിൽ ആദ്യം സ്വന്തം കുറവുകൾ മനസ്സിലാക്കാൻ പഠിപ്പിക്കണം. പണ്ട് എന്നെ ഇഗ്ലീഷ് പഠിപ്പിച്ച ഒരു ജോർജ് മാഷ് ഉണ്ടായിരുന്നു. ഇംഗ്ലീഷിൽ അഗാധമായ അറിവുണ്ടായിരുന്നു മാഷിന്. മാഷിന്റെ സ്വഭാവത്തിലെ ഒരു പ്രത്യേകത ആയിരുന്നു, നമ്മൾ മറ്റാരേ കുറിച്ച് പരാതി പറഞ്ഞാലും അപ്പോൾ തന്നെ മാഷ് നമ്മളെ തല്ലും. അതും ചൂരൽ കൊണ്ട് ആഞ്ഞടിക്കും. എന്റെ കൈയുടെ തണ്ട് വരെ പൊട്ടിയിട്ടുണ്ട്. അന്ന് ഞാൻ സാറിനെ മനസ്സിൽ വെറുത്തിരുന്നു. കാരണം, എത്ര ആലോചിട്ടും മനസ്സിലാവുന്നില്ല മറ്റൊരാൾ തോണ്ടിയാൽ നമ്മളെ തല്ലുന്നതെന്തിന്? മറ്റൊരാൾ ചെയ്യുന്ന കുറ്റത്തിന് നാം എന്തിന് ശിക്ഷ അനുഭവിക്കണം, ഇതൊക്കെ ആയിരുന്നു ചിന്ത. സർ മരിച്ചു കഴിഞ്ഞ്  കാലങ്ങൾകഴിഞ്ഞപ്പോൾ ആണ് ഞാൻ മനസ്സിലാക്കിയത്  ആ അടികളുടെ അർത്ഥം. ആ അടികൾക്കുള്ളിൽ ഒളിഞ്ഞിരുന്ന സത്യങ്ങൾ. നമ്മുടെ പങ്കാളിത്തത്തോടു കൂടി മാത്രമേ നമ്മളെ തോൽപ്പിക്കാനോ കബളിപ്പിക്കാനോ ശ്രദ്ധ തിരിക്കാനോ ഒക്കെ കഴിയു , എന്ന വിലയേറിയ പാഠം ആയിരുന്നു സർ അന്ന് ആ അടിയിലൂടെ പഠിപ്പിച്ചു തന്നത്. വല്ലാത്ത കുറ്...

നന്ദി നന്ദി നന്ദി - ജോയ്ആലൂക്കാസ് മാർക്കറ്റിംഗ് ടീം

Image
നന്ദി നന്ദി നന്ദി - ജോയ്ആലൂക്കാസ് മാർക്കറ്റിംഗ് ടീം മനോഹരമായ ഒരു രാത്രിയും അതി മനോഹരമായ ഒരു പകലും, നമ്മൾക്ക് സമ്മാനിച്ച നല്ല നിമിഷങ്ങളും, അതിനെല്ലാം മുന്നിൽ നിന്ന് ചുക്കാൻ പിടിച്ചു നമ്മുടെ സ്വന്തം അനിഷ് ചേട്ടനും, തന്റെ സ്വതസദ്ധമായ ശൈലിയിൽ ഉത്തരവാദിത്വങ്ങൾ  സ്വയം ഏറ്റെടുത്ത് മുന്നേറാൻ എന്നും മനസ്സു കാണിച്ചിട്ടുള്ള ജംബോ ജിൻറ്റോയും, അവൻ പകർന്ന ആ ആവേശം( ട്രോളുകൾ) അതേ ഊർജത്തോടെ ഏറ്റെടുത്ത  നമ്മുടെ സ്വന്തം അനൂപും സിനോയും ഒക്കെ  ഈ പരിപാടി കൂടുതൽ മനോഹരമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരാണ്. തന്റെ കൂടപിറപ്പായ തബലകളും ഡ്രംസും എല്ലാം കൊണ്ട് വന്ന് രാത്രികളെ ഗാത്രികളാക്കിയ തബല സിനോയും, പന്ത്രണ്ട് മക്കളെ പെറ്റൊരമ്മേ നിന്റെ മക്കളിൽ ഞാനാണ് പ്രാന്തൻ എന്ന സത്യം ഉറക്കെ വിളിച്ചു പറഞ്ഞ അനുപും ഈ യാത്രയെ കൂടുതൽ സംഗീത സാന്ദ്രമാക്കി. എന്നാൽ എല്ലാരെയും അക്ഷരാർദ്ധത്തിൽ ഞെട്ടിച്ചത് , താൻ നിങ്ങളേക്കാളെല്ലാം ചെറുപ്പമാണെന്ന് സ്വയം പ്രഖ്യാപിച്ച നമ്മുടെ കൂട്ടത്തിലെ ഷാരൂഖ് ഖാൻ സാജു ചേട്ടനാണ്. സാജു ഭായിയുടെ ചലനങ്ങൾക്കു പോലും ഒരു താളമുണ്ടായിരുന്നു. വീഡിയോ കാണുമ്പോൾ മനസ്സിലാകും. ...

ഇഗ്ലീഷ് പഠനത്തോടൊപ്പം കുറച്ചു നന്മകളും....

ഇഗ്ലീഷ് പഠനത്തോടൊപ്പം കുറച്ചു നന്മകളും.... 2005-2006  കാലഘട്ടത്തിൽ ശ്രീ ഡെൻസൻ ഭായിയോടൊപ്പം UAE Exchange ന്റെ administrative office,ekm ൽ ഒന്നിച്ചു വർക്ക് ചെയ്യാനുള്ള ഒരു അവസരം എനിക്ക് ഉണ്ടായി. ഒത്തിരി അഭിനവ സായിപ്പും മദാമയുമൊക്കെ ഉള്ള ആ ഓഫീസിൽ ഞങ്ങൾ കുറച്ചു പേർ ഇഗ്ലീഷിൽ കാലിടറി വീഴുന്നവർ ആയിരുന്നു. അന്നാണ് ഞാൻ ആദ്യമായി ഡെൻസ് എന്ന പച്ചയായ മനുഷ്യനെ തിരിച്ചറിഞ്ഞത്. ഞാൻ, സനൽ, ജിനോഷ് തുടക്കിയവരുടെ എല്ലാം ഇഗ്ലീഷ് സംശയങ്ങളുടെ എല്ലാം അവസാന വാക്ക് ശ്രീ ഡെൻസൻ ആയിരുന്നു. ഒരു മെയിൽ അയക്കണമെങ്കിൽ പോലും ഞാൻ ആരുമറിയാതെ അദേഹത്തിന്റെ സഹായം തേടുമായിരുന്നു. ഒരു മടിയുമില്ലാതെ അദ്ദദേഹം ഒരു മികച്ച അധ്യാപകനായി മാറുന്ന നിമിഷങ്ങളാണ് പിന്നീട് കാണാൻ കഴിഞ്ഞത്. ഇന്നും തുടരുന്നു ആ ബന്ധം കുറേ സംശയങ്ങളുമായി ഞാനും ഉത്തരങ്ങളുമായി പുള്ളിയും. എനിക്ക് ഡെൻസിൽ കാണാൻ കഴിഞ്ഞ എറ്റവും വലിയ മികവ് എന്നത് അദ്ദഹത്തിന്റെ പുതിയ വാക്കുകളും സംഭവങ്ങളും പഠിക്കാനുള്ള മികവാണ്. അതിന്റെ ഒരു മേന്മ അദ്ദേഹത്തിന്റെ ഏതൊരു എഴുത്തിലും കാണാൻ സാധിക്കും. നന്നായി വായിക്കുന്ന അദ്ദേഹം  ആംഗലേയ ഭാഷയിൽ ഒരു മാസ്റ്റർ തന്നെയാണെന്ന് നിസംശയം പറയാം. ...

ദേശപ്പറ മഹോത്സവം 2018

Image
ദേശപ്പറ മഹോത്സവം 2018 ഇന്ന് ഇവിടെ ദേശപറയുടെ കൊടുമ്പിരിക്കൊള്ളുന്ന തിരക്കായിരുന്നു എല്ലാവർക്കും... ഭഗവതി ശാസ്താ സമേതമായി വരുന്നത് വരവേൽക്കാൻ കിട്ടുന്ന അവസരം എല്ലാ ഭക്തജനങ്ങൾക്കും ഭക്തിയോടൊപ്പം ഒരു ആവേശം കൂടിയായിരുന്നു.. പ്രത്യേകിച്ച് വിശ്വകർമ്മജർ ഭൂരിപക്ഷമായി തിങ്ങിപാർക്കുന്ന കാവനാൽ പറമ്പിൽ ദേശപ്പറ നറക്കൽ നാട്ടുകാർക്ക് ഒരു ഉത്സവം തന്നെയായിരുന്നു... വർഷങ്ങൾക്ക് മുൻപ് ഈ ദേശപ്പറ മഹോത്സവം തുടങ്ങിയപ്പോൾ ഇതിന്റെ നടത്തിപ്പും ഇതിൽ പങ്കെടുക്കുന്നവരും വിശ്വകർമ്മജർ മാത്രമായിരുന്നു.. ഒറ്റപ്പെട്ട ചില ആളുകൾ പുറത്തു നിന്നും പറ നറക്കാൻ വരുമായിരുന്നു. എന്നാൽ ഇന്ന് അത് മാറി. ചോറ്റാനിക്കരയുടെ നാലു ദിക്കിൽ നിന്നും ആളുകൾ പങ്കെടുക്കുന്ന ഒരു മഹോത്സവമായി അതു മാറി. ഇതിൽ  ബ്രാഹ്മണൻ മുതൽ ക്രിസ്ത്യൻസ് വരെ പറനറക്കുന്ന കാഴ്ചയാണ് കാ വനാൽ പറമ്പ് ഇന്ന് സാക്ഷ്യം വഹിച്ചത്.. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിനെല്ലാം ചുക്കാൻ പിടിച്ചത് വിശ്വകർമ്മജരുടെ ഒരു വലിയ കൂട്ടായ്മയാണ് എന്നതാണ്. അതോടൊപ്പം ഒരു പരിഭവവുമില്ലാതെ മറ്റു ജാതിയിൽ പെട്ടവരും  തോളോടുതോൾ ചേർന്ന് നിന്ന് സഹകരിക്കുന്ന കാഴ്ചയാണ് ഇ...

സാവിത്രി അമ്മയുടെ ആ രണ്ടു രൂപ....

Image
സാവിത്രി അമ്മയുടെ ആ രണ്ടു രൂപ.... നേരം എറെ ഇരുട്ടികഴിഞ്ഞു. ട്രെയിൻ വളരെ ലേറ്റ് ആയിരുന്നു. ഞാൻ വീട്ടിൽ എത്തിയപ്പോൾ തന്നെ 10.15 ആയി. പിന്നെ കുളികഴിഞ്ഞ് ഒരോട്ടമായിരുന്നു അമ്പലത്തിലേക്ക്. അമ്പലത്തിൽ ഏഴീശ്വരൻമാരെ എഴുന്നുള്ളിക്കുന്ന രാത്രിപ്പൂരമാണ്, ചോറ്റാനിക്കര അമ്മയുടെ പൂരം . ഇടക്ക് അമ്മ വിളിച്ചു പറയുന്നുണ്ടായിരുന്നു മറക്കരുത് എടുക്കാൻ എന്ന്. എന്നിട്ടും തിരക്കിനിടയിൽ ഞാൻ മറന്നു. സ്കൂട്ടറിൽ ആണ് പോവുന്നത് .വഴി അരികിൽ തന്നെ വണ്ടി നിർത്തി ഞാൻ അമ്പലത്തിലേക്ക് വെച്ചുപിടിച്ചു. തിരക്കിനിടയിൽ പെട്ടപ്പോഴാണ് ഞാൻ ഓർത്തത്, വന്നതെന്തിനാണോ, അത് മറന്നു. പിന്നെ തിരിച്ചിറങ്ങാനും വയ്യാത്ത ഒരവസ്ഥ. പിന്നെ പല മുഖങ്ങളും പരതി, ആരെയും കാണുന്നില്ല.  അങ്ങനെ ചോദിക്കാനും പറ്റില്ലല്ലോ. പക്ഷേ എനിക്ക് ചോദിച്ചേ പറ്റൂ. അപ്പോഴാണ് പ്രിയ കൂട്ടുകാരൻ അഭിലാഷിനെയും അവന്റെ പാതിയെയും അമ്മയെയും കണ്ടത്, അവന്റെ ഭാര്യ എന്നെ കാണുമ്പോഴെക്കും 100 വാട്ട് ചിരി ചിരിക്കും.  എന്നിട്ടും എനിക്ക് ചോദിക്കാൻ തോന്നിയില്ല, കാരണം നാളെ അത് 200 വാട്ട് ആക്കിയാലോ എന്ന് എനിക്കൊരു ഒരു പേടി, ഞാൻ മുന്നോട്ടു...